ആമസോണിനായി തമിഴ് ആന്തോളജി ചിത്രം ‘പുത്തം പുതു കാലം’ ഒരുങ്ങുന്നു

മസോൺ പ്രൈമിനായി തമിഴ് ആന്തോളജി ചിത്രങ്ങൾ ഒരുങ്ങുന്നു. ഒക്ടോബർ 16-ന് ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് ആമസോൺ വഴി റിലീസ് ചെയ്യും. തമിഴിലെ പ്രശസ്തരായ അഞ്ചു സംവിധായകർ ചേർന്ന് ഒരുക്കുന്ന ചിത്രങ്ങളിൽ തെന്നിന്ത്യയിലെ പ്രിയ താരങ്ങൾ അണിനിരക്കും.

സുധ കൊഗാര ഒരുക്കുന്ന ‘ഇളമയ് ഇതോ ഇതോ’ എന്ന ചിത്രത്തിൽ കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ എന്നിവരാണ് അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ ഒരുക്കുന്ന ‘അവളും നാനും’ എന്ന ചിത്രത്തിൽ നായിക നായകന്മാർ ആകുന്നത് തമിഴ് താരം എം. എസ് ഭാസ്കറും ഋതു വർമ്മയുമാണ്.

തെന്നിന്ത്യൻ താരം സുഹാസിനി മണിരത്നം ഒരുക്കുന്ന ‘കോഫി എനി വൺ’ എന്ന ചിത്രത്തിൽ ശ്രുതി ഹാസനും, അനുവും, സുഹാസിനി മണിരത്നവും അഭിനയിക്കുന്നു. രാജീവ് മേനോൻ ഒരുക്കുന്ന ‘റീയൂണിയൻ’ എന്ന ചിത്രത്തിൽ ആൻഡ്രിയ ജെർമിയയും ലീല സാംസാണുമാണ് പ്രധാന വേഷം ചെയുക.

ഹിറ്റ് സംവിധായകൻ കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ‘മിറാക്കിൾ’ എന്ന ചിത്രത്തിൽ ബോബി സിംഹയും മുത്തുകുമാറും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കും.

ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ വളരെ ആവേശത്തോടെയും ആകാംക്ഷയുമാണ് പുത്തൻ പുതു കാലത്തെ കാത്തിരിക്കുന്നത്.

Top