നടിയെ തട്ടികൊണ്ടുപോയി ഒളിപ്പിച്ചിരിക്കുന്നു; പരാതിയുമായി സഹപ്രവര്‍ത്തകര്‍

ചെന്നൈ: നടിയെ കാണാനില്ല എന്നാരൊപിച്ച് സഹപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. തൊരട്ടി എന്ന തമിഴ് സിനിമയുടെ അണിയറ പ്രവര്‍ത്തകരാണ് നടിയുടെ മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നാണ് ആരോപണം. ചിത്രത്തിലെ നായിക സത്യകലയെയാണ് കാണാതായിരിക്കുന്നത്.

പിതാവിനും രണ്ടാനമ്മയ്ക്കും താന്‍ സിനിമയില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് സത്യകല തങ്ങളോട് പറഞ്ഞതായി അണിയറ പ്രവര്‍ത്തകര്‍ പരാതിയില്‍ പറയുന്നു. കുറച്ചു ദിവസങ്ങളായി നടിയെ വിളിച്ചിട്ട് അവര്‍ കോളുകള്‍ എടുക്കുന്നില്ലെന്നും, സിനിമയില്‍ അഭിനയിക്കാതിരിക്കാന്‍ വേണ്ടി നടിയെ തട്ടി കൊണ്ടു പോയി ഒളിപ്പിച്ച് വെച്ചിരിക്കുകയാണെന്നാണ് പരാതിയില്‍ പറയുന്നത്.

Top