ചിത്രം ’83’ലേക്ക് ജീവയും; കൃഷ്ണമാചാരി ശ്രീകാന്തായായ താരത്തിന്റെ പോസ്റ്റര്‍ പുറത്ത്

83‘-എന്ന ചിത്രത്തില്‍ കൃഷ്ണമാചാരി ശ്രീകാന്തായായി തമിഴ് നടന്‍ ജീവയുമെത്തുകയാണ്. കൃഷ്ണമാചാരി ശ്രീകാന്തായായി ജീവയെത്തുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രണ്‍വീര്‍ സിങ്ങാണ് ജീവയുടെ കഥാപാത്രത്തെ വെളിപ്പെടുത്തുന്ന പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രവിജയത്തെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രമാണ് ’83’. ചിത്രത്തില്‍ ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്ന കപില്‍ ദേവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രണ്‍വീര്‍ സിങ്ങാണ്. അന്നത്തെ ഇന്ത്യന്‍ ടീമിലെ മറ്റൊരംഗമായിരുന്ന സുനില്‍ ഗാവസ്‌കറെ അവതരിപ്പിക്കുന്നത് താഹിര്‍ രാജ് ഭാസാണ്. താഹിറിന്റെ പോസ്റ്റര്‍ രണ്‍വീര്‍ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.

Top