തമിഴ് നടന്‍ വിശാലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു

മിഴ് നടന്‍ വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. തെലുങ്ക് നടിയും ഗായികയുമായ അനിഷയാണ് വിശാലിന്റ വധു. ഹൈദരാബാദ് സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. ഇരു കുടുംബങ്ങളുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

മോഹന്‍ലാലും ഭാര്യ സുചിത്രയും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തമിഴ് സിനിമയില്‍ നിന്നും സുന്ദര്‍ സി, കുശ്ബു, രമണ, നന്ദ, ശ്രീമാന്‍, പശുപതി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഢിയുടേയും പദ്മജയുടേയും മകളാണ് അനിഷ. വിജയ് ദേവരക്കൊണ്ടയുടെ പെല്ലി ചൂപുലു, അര്‍ജുന്‍ റെഡ്ഡി എന്നീ സിനിമകളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്.

Top