രോഗം മൂര്‍ച്ഛിച്ചു; സഹായമഭ്യര്‍ഥിച്ച് തമിഴ് നടന്‍ തവാസി

ശിവകാര്‍ത്തികേയന്‍ നായകനായ ‘വരുത്തപെടാത്ത വാലിബര്‍ സംഘം’എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് തവാസി. ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയിലായിരുന്ന തവാസിയുടെ ആരോഗ്യ നില വളരെ മോശമായിരിക്കുകയാണ് ഇപ്പോള്‍. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കുടുംബം സാമ്പത്തിക ബൂദ്ധിമുട്ടിലായി.

സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് നിവൃത്തിയില്ലാത്തതിനാല്‍ സിനിമാ പ്രവര്‍ത്തകരോട് സഹായമഭ്യര്‍ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ മകന്‍ അറുമുഖം. ജ്യോത്സ്യന്റേയോ പൂജാരിയുടേയോ വേഷങ്ങളാണ് ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം അവതരിപ്പിച്ചത്. തവാസിയുടെ പ്രശ്നത്തില്‍ നടികര്‍ സംഘം ഇടപെടണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും സമൂഹ മാധ്യമങ്ങള്‍ ആവശ്യപ്പെടുന്നു.

Top