തമിഴ്​ നടൻ സൂര്യക്ക്​ കൊവിഡ്;ഷൂട്ടിങ്​ നീട്ടിവെച്ചു

surya

ചെന്നൈ: തമിഴ്​ നടൻ സൂര്യക്ക്​ കൊവിഡ്19 ​സ്​ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് സൂര്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ചെന്നൈയിൽ നിരീക്ഷണത്തിൽ കഴിയുകയാണ് താരം. ചികിത്സക്ക്​ പിന്നാലെ ആരോഗ്യ സ്​ഥിതി മെച്ചപ്പെട്ടതായും കോവിഡ്​ മഹാമാരിക്കെതിരെ ജാഗ്രതയും സുരക്ഷയും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ചികിത്സിച്ച ഡോക്​ടർമാർക്കും നഴ്​സുമാർക്കും നന്ദി അറിയിക്കുകയും ചെയ്​തു.

സംവിധായകൻ പാണ്ടിരാജിന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ്​ ആരംഭിക്കാനി​രിക്കെയാണ്​ താരത്തിന്​ രോഗം സ്​ഥിരീകരിച്ചത്​. കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ ഷൂട്ടിങ്​ നീട്ടിവെച്ചു.

Top