തമിഴ് താരം ശിവകാര്‍ത്തികേയന്‍ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു

തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി തമിഴ് താരം ശിവകാര്‍ത്തികേയന്‍. ജതി രത്‌നലുവിന്റെ വിജയത്തിന് ശേഷം അനുദീപ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ശിവകാര്‍ത്തികേയന്‍ തെലുങ്കില്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും ആരാധകര്‍ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്.

തെലുങ്കിലും തമിഴിലും ഒരുങ്ങുന്ന ചിത്രത്തിലൂടെയാണ് ശിവകാര്‍ത്തികേയനും അനുദീപും കൈകോര്‍ക്കുന്നത്. ഏഷ്യന്‍ സിനിമാസിന്റെ ബാനറില്‍ നാരായണ്‍ ദാസ് നാരംഗ് ആണ് നിര്‍മാണം.

തമിഴ് ആക്ഷന്‍ ത്രില്ലര്‍ ഡോക്ടര്‍ ആണ് ശിവകാര്‍ത്തികേയന്റേതായി റിലീസിന് കാത്തിരിക്കുന്ന ചിത്രം. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍തന്നെ ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലൂടെ ഉടന്‍ റിലീസ് ചെയ്യും. ശിവകാര്‍ത്തികേയന്റെ തമിഴ് സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ അയലാനും റിലീസിനായി ഒരുങ്ങുകയാണ്.

 

 

Top