ക്ഷമയും ആത്മവിശ്വാസവും കൈവിടരുത്; കൊറോണ ബാധിച്ച ആരാധകനെ ആശ്വസിപ്പിച്ച് ചിമ്പു

മിഴ് സിനിമാ ലോകത്ത് അന്നും ഇന്നും യുവാക്കളുടെ പ്രിയ താരമാണ് നടന്‍ ചിമ്പു. നിരവധി ആരാധകരും ചിമ്പുവിനുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതറിഞ്ഞ് ചിമ്പു ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചുവെന്നതാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

കൂടല്ലൂരിലെ ചിമ്പുവിന്റെ ഫാന്‍സ് ക്ലബ് പ്രസിഡന്റ് ആനന്ദനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാഴ്ച്ചയിലധികമായി അയാള്‍ ചികിത്സയിലാണ്. പരിശോധനകള്‍ക്കിടയിലും ക്ഷമയും ആത്മവിശ്വാസവും കൈവിടരുതെന്ന് ചിമ്പു ആരാധകനെ ഉപദേശിച്ചു. പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. ആപത്തുകാലത്ത് ആരാധകനോട് ചിമ്പു കാണിച്ച സഹാനുഭൂതിയെ പ്രശംസിച്ച് നിരവധി പേരാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്.

ആരാധകരെ നിരുത്സാഹപ്പെടുത്താത്ത നടനാണ് ചിമ്പുവെന്നും അതുപോലെ അവര്‍ ചെയ്യുന്ന നല്ല പ്രവൃത്തികളെ അംഗീകരിക്കാനും നന്ദി പറയാനും ചിമ്പു മടിക്കാറില്ലെന്നും ആരാധകര്‍ പറയുന്നു.

Top