tamil actor Siddharth new film in malayalam

തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് മലയാളത്തില്‍ അരങ്ങേറുന്നതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഇപ്പോഴിതാ തന്റെ മലയാള സിനിമാ പ്രവേശം സിദ്ധാര്‍ത്ഥും സ്ഥിരീകരിച്ചിരിക്കുന്നു. ലാല്‍ ജോസ്,ശ്യാമപ്രസാദ്, ബ്‌ളസി, രഞ്ജിത്ത് തുടങ്ങിയവരുടെ സഹസംവിധായകനും പ്രമുഖ പരസ്യ ചിത്ര സംവിധായകനും ദിലീപ് നായകനായ ഏഴ് സുന്ദര രാത്രികളുടെ നിര്‍മ്മാതാക്കളിലൊരാളുമായ രതീഷ് അന്പാട്ട് സംവിധായകനാകുന്ന കമ്മാര സംഭവം എന്ന സിനിമയിലൂടെയാണ് സിദ്ധാര്‍ത്ഥിന്റെ മലയാളത്തിലേക്കുള്ള ചുവട് വയ്പ്. ജനപ്രിയ നായകന്‍ ദിലീപാണ് നായകന്‍.

മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം മുരളി ഗോപിയും പ്രധാന വേഷത്തിലെത്തും. ദിലീപിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷമാണ് സിദ്ധാര്‍ത്ഥിന്റേതെന്ന് മുരളി ഗോപി പറഞ്ഞു. സിദ്ധാര്‍ത്ഥിനെ പോലൊരു നടനെയാണ് ഈ വേഷത്തിനായി അന്വേഷിച്ചിരുന്നത്. അതിനായി സിദ്ധാര്‍ത്ഥിനെ തന്നെ കിട്ടിതില്‍ സന്തോഷമുണ്ടെന്നും മുരളി പറഞ്ഞു.

വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമായാണ് ദിലീപ് ഈ സിനിമയില്‍ അഭിനയിക്കുന്നത്. 94 വയസു വരെയുള്ള കാലഘട്ടത്തെ ദിലീപ് അവതരിപ്പിക്കുന്നുണ്ട് എന്നാണ് സൂചന

Top