‘വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍’; അമിത് ഷാക്കെതിരെ സിദ്ധാര്‍ത്ഥ്

മുംബൈ : ബി.ജെ.പിക്കും അമിത് ഷാക്കുമെതിരെ വിമര്‍ശനവുമായി വീണ്ടും നടന്‍ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

‘ഈ ഹോം മോണ്‍സ്റ്ററിന് ഇങ്ങനെ സംസാരിക്കാന്‍ ആരാണ് അധികാരം കൊടുത്തത്? മുസ്‌ലിംകളായ അഭയാര്‍ഥികളെ മാത്രം ഇന്ത്യയില്‍ നിന്നും തുരത്താമെന്ന പരസ്യ പ്രഖ്യാപനം രാജ്യത്തിന്റെ ഭരണഘടനക്ക് എതിരല്ലേ? ഇവിടെ എന്താണ് നടക്കുന്നത്? ഏവരെയും സാക്ഷിയാക്കി വംശഹത്യയുടെ വിത്തുകള്‍ വിതറുകയാണയാള്‍…’ സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു.

ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് താന്‍ ഉറപ്പുനല്‍കുന്നു, നിങ്ങള്‍ക്ക് ഇന്ത്യ വിട്ടുപോകേണ്ടി വരില്ല. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. എന്‍.ആര്‍.സിക്കു മുമ്പ് ഞങ്ങള്‍ പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരും. അതുവഴി ഈ ജനങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുമെന്ന് ഉറപ്പുവരുത്തും. നിങ്ങള്‍ (ബി.ജെ.പി പ്രവര്‍ത്തകര്‍) ഇക്കാര്യം അവരുടെ വീടുകളില്‍ പോയി പറയണമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Top