ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിയുടെ സഹോദരനായി തമിഴ് നടന്‍ പ്രസന്ന എത്തുന്നു

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തില്‍ തമിഴ് നടന്‍ പ്രസന്നയും അഭിനയിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രസന്നയുടെ ആദ്യ മലയാള ചിത്രമാണ് ഇത്. താരം പൃഥിയുടെ സഹോദരന്റെ വേഷത്തിലായിരിക്കും എത്തുക എന്നാണ് സൂചന.

കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരഭമാണ് ബ്രദേഴ്സ് ഡേ. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.തനി മാസ് ലുക്കിലാണ് പൃഥി ചിത്രത്തിന്റെ ആദ്യ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

ചിത്രം നിര്‍മ്മിക്കുന്നത് ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ്. നാദിര്‍ഷയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Top