തമിഴ് നടന്‍ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: തമിഴ് ഹാസ്യനടന്‍ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു. എഴുപത്തി നാല് വയസ്സായിരുന്നു. ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആയിരുന്നു അന്ത്യം.

പ്രിയതാരത്തിന്റെ അകാല വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് സഹപ്രവര്‍ത്തകരും ആരാധകരും. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചുകൊണ്ട് എത്തുന്നത്.

മാനവന്‍, നടികര്‍, ഗില്ലി, അയ്യര്‍ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

 

Top