നടൻ അരുണ്‍ അലക്‌സാണ്ടര്‍ അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ അരുണ്‍ അലക്‌സാണ്ടര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 48 വയസ്സായിരുന്നു. ‘കോലമാവ് കോകില’ എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് അരുണ്‍ ശ്രദ്ധ നേടുന്നത്. പിന്നീട് കൈതി, ബിഗില്‍ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

അവഞ്ചേര്‍സ്, അക്വാമാന്‍ തുടങ്ങിയ ഹോളിവുഡ് സിനിമകളുടെ തമിഴ് പതിപ്പുകളിലും അദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്. ശിവകാര്‍ത്തികേയന്റെ ഡോക്ടര്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Top