ദിലീപിന്റെ പുതിയ ചിത്രം ജാക് ഡാനിയേലില്‍ തമിഴ് നടന്‍ അര്‍ജുനും എത്തുന്നു

സംവിധായകന്‍ ജയസൂര്യ ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ജാക് ഡാനിയേല്‍. ചിത്രത്തില്‍ തമിഴ് നടന്‍ അര്‍ജുനും വേഷമിടുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തമീന്‍ ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇതൊരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കും.

ബി ഉണ്ണികൃഷ്ണന്റെ കോടതി സമക്ഷം വക്കീല്‍ എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വക്കീലിന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. 3ഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്റെ ചത്രീകരണത്തിനായി ദിലീപ് ഉടന്‍ ബാങ്കോങിലേക്ക് പുറപ്പെടും.

Top