തമിഴ് താരം അര്‍ജുന്‍ ദാസ് ആദ്യമായി മലയാള സിനിമയില്‍ നായകനായി എത്തുന്നു

മിഴ് സിനിമകളിലൂടെ മലയാളി പ്രേഷകര്‍ക്കും പ്രിയപ്പെട്ട അര്‍ജുന്‍ ദാസ് ആദ്യമായി മലയാള സിനിമയില്‍ നായകനായി എത്തുന്നു. പ്രേക്ഷകപ്രശംസ നേടിയ ജൂണ്‍, മധുരം, എന്നീ ചിത്രങ്ങള്‍ക്കും കേരള ക്രൈം ഫയല്‍സ് എന്ന വെബ് സീരീസിനും ശേഷം അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അര്‍ജുന്‍ ദാസ് നായകനായി എത്തുന്നത്. ‘ഹൃദയം’ എന്ന സിനിമയിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഹെഷാം അബ്ദുല്‍ വഹാബാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിലെ മറ്റ് താരങ്ങളെയോ അണിയറപ്രവര്‍ത്തകരെയോ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ല.

പ്രണയ പശ്ചാതലത്തില്‍ ഒരുങ്ങുന്ന ഒരു എന്റര്‍ടൈനര്‍ ചിത്രമായിരിക്കും സിനിമ എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ മലയാള സിനിമയിലെ ഒട്ടേറെ മുന്‍നിര താരങ്ങളും, അണിയറ പ്രവര്‍ത്തകരും ചിത്രത്തിന്റെ ഭാഗമായി എത്തുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്ത് വിടുമെന്നും, സിനിമ ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നും സംവിധായകന്‍ അറിയിച്ചു.

Top