ഗവര്‍ണറുടെ നടപടികളില്‍ പ്രതിഷേധമറിയിച്ച് തമിഴ്‌നാട് നിയമസഭയില്‍ പ്രതിപക്ഷ വാക്കൌട്ട്

MK Stalin

തമിഴ്‌നാട് : ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന്റെ നടപടികളില്‍ പ്രതിഷേധമറിയിച്ച് തമിഴ്‌നാട് നിയമസഭയില്‍ നിന്നും പ്രതിപക്ഷം വാക്കൌട്ട് നടത്തി. ഗവര്‍ണര്‍ പ്രസംഗി്ക്കുന്നതിനിടെയായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്.

ഈ വര്‍ഷത്തെ ആദ്യ സമ്മേളനമായതിനാല്‍ ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ സഭ തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. പിന്നീട്, അന്‍പത് മിനിറ്റോളം ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്തു.

ന്യൂനപക്ഷമായ സര്‍ക്കാറിനോട് വിശ്വാസ വോട്ട് തേടാന്‍ ആവശ്യപ്പെടാത്ത ഗവര്‍ണറുടെ നടപടിയ്‌ക്കെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. അതേസമയം ജനാധിപത്യ മര്യാദകള്‍ പാലിയ്ക്കാതെ വിവിധ ജില്ലകളില്‍ ഗവര്‍ണര്‍ നേരിട്ടു നടത്തുന്ന ഉദ്യോഗസ്ഥ യോഗങ്ങളെയും പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്‍ വിമര്‍ശിച്ചു.

Top