Tamannaah acting In Horror Film

നയന്‍താര, തൃഷ, ഹന്‍സിക, റായിലക്ഷ്മി,നിക്കി ഗില്‍റാണി എന്നിവര്‍ക്ക് ശേഷം പ്രേത സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് നടി തമന്നയും.

2015 തമന്നയ്ക്ക് ഏറ്റവും നല്ല വര്‍ഷമായിരുന്നു. ബാഹുബലിയിലെ അവന്തിക എന്ന കഥാപാത്രം താരത്തിന് നല്ല പേരുനേടി കൊടുത്ത ഒന്നാണ്. ഇപ്പോള്‍ ഹൊറര്‍ സിനിമയിലും ഒരു കൈ നോക്കാന്‍ പോകുകയാണ് താരം എന്നാണ് വാര്‍ത്തകള്‍.

ചിത്രത്തില്‍ കൊറിയോഗ്രാഫറും സംവിധായകനുമായ പ്രഭുദേവയോടൊപ്പമാണ് തമന്ന അഭിനയിക്കുന്നത്. എ.എല്‍ വിജയ് ആണ് സിനിമയുടെ സംവിധായകന്‍.

പ്രഭുദേവ ഈ അടുത്ത് ആരംഭിച്ച പ്രഭുദേവ സ്റ്റുഡിയോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാഹുബലി 2, കാര്‍ത്തിയോടൊപ്പമുള്ള ഊപ്പിരി, വിജയ് സേതുപതി നായകനാകുന്ന തമിഴ് ചിത്രം അങ്ങനെ ഒരു കൈപിടി ചിത്രങ്ങള്‍ തമന്നയുടെതായി വരാനിരിക്കുന്നു.

Top