ദേവിയായി തമന്ന, വാഴയിലയില്‍ ഭക്ഷണവും കഴിച്ചു; ചിത്രങ്ങള്‍ വൈറല്‍

റെ ആരാധകരുളള തെന്നിന്ത്യന്‍ നടിയാണ് തമന്ന. തമിഴ്, തെലുങ്ക് സിനിമകളിലെ മുന്‍നിരനായികയായി ഉയര്‍ന്ന തമന്ന മലയാളികള്‍ക്കും ഏറേ ഇഷ്ടമുള്ള നടിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ തമന്നയുടെ ഏറ്റവും പുത്തന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വാഴയിലയില്‍ ഭക്ഷണം കഴിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ഇഡ്ഡലി, ദോശ, ചമ്മന്തി, വട തുടങ്ങിയവയാണ് താരം ആസ്വദിച്ച് കഴിക്കുന്നത്. വാഴയിലയില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ദേവതയെപ്പോലെ തോന്നും എന്ന കുറിപ്പോടെയാണ് തമന്ന ചിത്രങ്ങള്‍ പങ്കുവച്ചത്.

തലയില്‍ കിരീടവും നിറയെ ആഭരണങ്ങളും അണിഞ്ഞ് ദേവതയെപ്പോലെ തന്നെയായിരുന്നു താരത്തിന്റെ ലുക്കും. ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഈ ഭക്ഷണരീതി പരിസ്ഥിതിയോട് ചേരുന്നതാണെന്നും താരം കുറിക്കുന്നു. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പകരം ഇത്തരത്തില്‍ വാഴയില ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് മാത്രമല്ല, ആരോഗ്യത്തിനും ഏറെ നല്ലതാണ്.

 

Top