സ്‌നേഹത്തെ കുറിച്ച് കവിത എഴുതി തെന്നിന്ത്യന്‍ താര സുന്ദരി തമന്ന


തെ
ന്നിന്ത്യന്‍ സുന്ദരി തമന്നയ്ക്ക് അഭിനയിക്കാന്‍ മാത്രമല്ല നന്നായി കവിത എഴുതാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. താന്‍ എഴുതിയ കവിത താരം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

താരം സ്‌നേഹത്തെ കുറിച്ചാണ് കവിത എഴുതിയിരിക്കുന്നത്. ഇതിന് മുമ്പും താരം തന്റെ കവിത ആരാധകരുമായി പങ്കുവെച്ചിരുന്നു. ഏതായാലും താരത്തിന്റെ പുതിയ കവിത ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Top