ദുബായിയെ അമ്പരപ്പിച്ച് സ്പെക്റ്റാക്കിൾ ഷോയുമായി തല്ലുമാല

ലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോയുമായി തല്ലുമാല. ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ ജനസാഗരത്ത സാക്ഷിയാക്കി ഓഗസ്റ്റ് ഏഴിന് വൈകീട്ട് ഏഴിനായിരുന്നു ഷോ. കല്യാണി പ്രിയദർശൻ നായികാ വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഒരു യുവാവിന്റെ കോളേജ് കാലഘട്ടം മുതൽ അവന്റെ 30 വയസ്സ് വരെ നീണ്ടുനിൽക്കുന്ന കഥ മലബാർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. ഇൻസ്റ്റാ റീലുകൾക്കും വീഡിയോകൾക്കും പ്രശസ്തരായ കുറച്ച് യുവാക്കളും ചില അറബ് അഭിനേതാക്കളും സിനിമയുടെ ഭാഗമായി ഉണ്ടാകും.

അഭിനേതാക്കളായ ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ് റഹ്മാൻ നിർമാതാവ് ആഷിക്ക് ഉസ്മാൻ , തിരക്കഥാകൃത്ത് മുഹസ്സിൻ പെരാരി എന്നിവർ സ്പെക്റ്റാക്കിൾ ഷോയിൽ പങ്കെടുത്തു. മണവാളൻ വസീം എന്നാണ് ടൊവിനോ കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തുക. തലശ്ശേരി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് ചിത്രീകരണം. ഇതിനു പുറമെ ദുബായി ഷെഡ്യൂളും ഉണ്ട്. ലോകമെമ്പാടും ഓഗസ്റ്റ് 12 ന് തല്ലുമാല തിയറ്ററുകളിൽ എത്തുന്നു.

 

Top