Talks with India ‘suspended’, says Pakistan

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള സമഗ്ര ഉഭയകക്ഷി ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച പാക്കിസ്ഥാന്റെ നടപടിക്കെതിരെ ഇന്ത്യ. ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്നുള്ള ഏകപക്ഷീയമായ പിന്മാറ്റം മുന്‍കരാറുകളുടെ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയുമായി ചര്‍ച്ചയ്ക്കുള്ള സാഹചര്യങ്ങള്‍ ഒരുങ്ങുകയാണെന്ന പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവിന്റെ പ്രസ്താവനയ്ക്ക് കടകവിരുദ്ധമാണ് ഹൈക്കമ്മിഷന്റെ നിലപാട്.

പത്താന്‍കോട്ട് ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി പാക് സംഘത്തിനു നല്‍കിയ അനുമതിപത്രികയിലും ഇന്ത്യന്‍ സംഘത്തിന്റെ പാക് സന്ദര്‍ശനക്കാര്യവും രേഖപ്പെടുത്തിയിരുന്നു. ജമ്മുകശ്മീര്‍ തര്‍ക്കം മുന്‍നിര്‍ത്തി ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്ന് പിന്മാറുന്നതായി ഇന്ത്യയിലെ പാക് ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിത് നടത്തിയ പ്രസ്താവനയാണ് നയതന്ത്രബന്ധത്തില്‍ ഉലച്ചില്‍ സൃഷ്ടിച്ചത്.

Top