ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പുകള്‍ക്കു മുകളിലിരുന്നു; യുവതിയ്ക്ക് ദാരുണാന്ത്യം

ഗൊരഖ്പുര്‍: ഭര്‍ത്താവുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ പാമ്പുകള്‍ക്കു മുകളിലിരുന്ന യുവതി പാമ്പുകടിയേറ്റു മരിച്ചു. തായ്‌ലന്‍ഡില്‍ ജോലി ചെയ്യുന്ന ജയ് സിങ് യാദവിന്റെ ഭാര്യ ഗീതയാണു മരിച്ചത്.ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലാണു സംഭവം

വീടിനുള്ളില്‍ ജയ്സിങ്ങുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെയാണു ഗീതയ്ക്കു പാമ്പു കടിയേറ്റത്. രണ്ട് പാമ്പുകളാണ് കട്ടിലിന് മുകളില്‍ ഉണ്ടായിരുന്നത്. ഫോണില്‍ ഭര്‍ത്താവുമായി സംസാരിച്ച് ഇവര്‍ കട്ടിലില്‍ കിടന്ന പാമ്പുകള്‍ക്കു മുകളില്‍ ഇരിക്കുകയായിരുന്നു. കടിയേറ്റ ഉടനെ യുവതി അബോധവസ്ഥയിലായി. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബന്ധുക്കള്‍ തിരികെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കട്ടിലില്‍ പാമ്പുകളെ കണ്ടത്.

Top