ജനങ്ങളെ വലച്ച് സമരം ; സ്വകാര്യ ബസ് ഉടമകളുമായി ഞായറാഴ്ച ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ഞായറാഴ്ച ചര്‍ച്ച നടത്തും. ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ ബസുടമകളുമായി ചര്‍ച്ച നടത്തുന്നത്.

അതേസമയം ഇത് ഔദ്യോഗിക ചര്‍ച്ചയല്ല ബസുടമകള്‍ക്ക് കാണാന്‍ സമയം അനുവദിച്ചതാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു.

അനിശ്ചിതകാലസമരം ആരംഭിക്കുന്നതിന് മുന്‍പ് മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയിരുന്നു. മാര്‍ച്ച് മുതല്‍ ഇത് പ്രബാല്യത്തില്‍ വരുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങിയത്.

Top