ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനായി ഡല്‍ഹിയില്‍ ചര്‍ച്ച

bjp karnataka

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനായി ഡല്‍ഹിയില്‍ ചര്‍ച്ച. പി.കെ.കൃഷ്ണദാസും പി.എസ്.ശ്രീധരന്‍ പിള്ളയും ദേശീയ നേതാക്കളെ കാണും. പി.എസ്.ശ്രീധരന്‍ പിള്ള അധ്യക്ഷനായേക്കുമെന്ന് സൂചന.

ബിജെപി സംസ്ഥാന ഘടകത്തിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സമവായത്തിലെത്താന്‍ സാധിക്കാതെവന്നതോടെയാണ് അധ്യക്ഷനെ നിശ്ചയിക്കുന്നത് നീണ്ടത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍, എം.ടി. രമേശ് തുടങ്ങിയവര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് തീരുമാനത്തിലെത്താന്‍ സാധിച്ചിരുന്നില്ല.

Top