താലിബാന്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ 30 പൊലീസുകാര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്‍: താലിബാന്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ 30 പൊലീസുകാര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഫറാ പ്രവിശ്യയിലാണ് പൊലീസുകാര്‍ക്ക് നേരെ ആക്രമണം നടന്നത്. ബുധനാഴ്ച രാത്രിയോടെ ആരംഭിച്ച ആക്രമണം നാലു മണിക്കൂറിലെറെ നീണ്ടുനിന്നതായാണ് വിവരം.

കാബൂളില്‍ അഫ്ഗാന്‍ വ്യോമാക്രമണത്തില്‍ 17 താലിബാന്‍കാരും കൊല്ലപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. അഫ്ഗാനില്‍ താലിബാന്‍ ആക്രമണത്തില്‍ ഇപ്പോള്‍ ഏകദേശം 45ഓളം അഫ്ഗാന്‍ പൊലീസുകാരും പട്ടാളക്കാരും ദിനംപ്രതി കൊല്ലപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top