Taliban terrarist shot dead the security forces,

കാബൂള്‍: താലിബാന്‍ ഭീകരന്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചു.

താലിബാന്‍ നേതാവ് നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ ലഖ്മാന്‍ പ്രവിശ്യയിലാണ് സംഭവം. നാളുകളായി സംഘടനയുടെ ഭാഗമായ ഇയാള്‍ അടുത്തിടെ വിവിധയിടങ്ങളില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.

രണ്ടു മാസത്തിനിടെ ഇയാളെ പിടികൂടാന്‍ ഒന്നിലേറെ തവണ സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചിരുന്നില്ല.

Top