അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

കാബുള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ആക്രമണം. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 41 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം സൈന്യത്തിന്റെ തിരിച്ചടിയില്‍ 34 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ കുന്തുസ് നഗരത്തില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം ഉണ്ടായത്. അഫ്ഗാനിലെ അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ചും അമേരിക്കയ്ക്കും താലിബാനുമിടയില്‍ സമാധാനം സ്ഥാപിക്കുന്നതിനും വേണ്ടി ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചര്‍ച്ചകള്‍ പുരോമിക്കുന്നതിനിടെയാണ് അക്രമണം ഉണ്ടായത്.

കുന്തുസ് നഗരത്തിന്റെ വിവിധ കോണുകളില്‍ നിന്നുകൊണ്ട് താലിബാന്‍ അഴിച്ചുവിട്ട അക്രമണത്തില്‍ പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെയും പരിക്കേറ്റവരുടെയും എണ്ണം സംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ല.

Top