അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിയില്‍ താലിബാന്റെ തെരച്ചില്‍

ഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിയില്‍ താലിബാന്‍ പരിശോധന നടത്തുന്നു. കാണ്ഡഹാറിലെയും ഹെറാത്തിലെയും കോണ്‍സ്റ്റുലറ്റുകളില്‍ തെരച്ചില്‍ നടത്തി. കോണ്‍സ്റ്റുലറ്റിലെ വാഹനങ്ങള്‍ കടത്തിക്കൊണ്ടു പോയി. ജലാലാബാദിലെയും കംബൂളിലെയും ഇന്ത്യന്‍ നയതന്ത്ര ഓഫീസുകള്‍ക്ക് മുന്നില്‍ താലിബാന്‍ കാവല്‍ നില്‍ക്കുകയാണ്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അഫ്ഗാന്‍ വിട്ടതിന് പിന്നാലെയാണ് താലിബാന്റെ തെരച്ചില്‍.

അതേസമയം, റഷ്യയുടെയും അമേരിക്കയുടെയും സഹായത്തോടെ ഇന്ത്യന്‍ പൗരന്‍മാരെ നാട്ടിലേക്ക് മടക്കിയെത്തിക്കാനായി ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്. പൗരന്മാരെ സംഘങ്ങളായി തിരിച്ച് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. ഇതില്‍ താലിബാന് അതൃപ്തിയുണ്ട് ഇന്ത്യ നടത്തുന്ന ഈ നീക്കത്തില്‍ മറ്റു രാജ്യങ്ങളുമായുള്ള സഹായ ഏകോപനം തടയാനുള്ള ശ്രമങ്ങളാണ് താലിബാന്‍ ശ്രമിക്കുന്നതെന്നാണ് വിദേശ കാര്യ നിരീക്ഷകര്‍ പറയുന്നത്.

Top