അഫ്ഗാനിസ്ഥാനിലെ ബഗ്ലാനില്‍ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരില്‍ ഒരാളെ മോചിപ്പിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബഗ്ലാനില്‍ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരില്‍ ഒരാളെ മോചിപ്പിച്ചു. കെഇസി വൈദ്യുതി കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇവര്‍. ബന്ദികളായ മറ്റുള്ളവരുടെ മോചനത്തിന് ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മേയില്‍ ആണ് ഏഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്.

വടക്കന്‍ ബഗ്ലാന്‍ പ്രവിശ്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു വൈദ്യുതി പവര്‍ പ്ലാന്റിലേക്ക് പോകുമ്പോഴായിരുന്നു ഇവരെ തട്ടിക്കൊണ്ടുപോയത്. ബസിനെ വളഞ്ഞ ആയുധധാരികള്‍ പിന്നീട് എല്ലാവരെയും തട്ടിക്കൊണ്ടു പോകുകയായിരുന്നു.

Top