അഫ്ഗാനിസ്ഥാനില്‍ 50 ഭീകരര്‍ കീഴടങ്ങിയതായി പൊലീസ് വൃത്തങ്ങള്‍

Terrorists

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബാദ്ഖീസില്‍ 50 ഭീകരര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. താലിബാന്‍ ഭീകരര്‍ ഉള്‍പ്പെടെയുള്ളവരാണ് കീഴടങ്ങിയതെന്നാണ് പൊലീസ് വ്യത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ഭീകരരുടെ കീഴടങ്ങല്‍ താലിബാനു വലിയ തിരിച്ചടിയാണെന്നും ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി ഭീകരര്‍ കീഴടങ്ങിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് കീഴടങ്ങിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ജമ്മു-കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ശ്രീനഗറിലെ ബട്ടാമലൂ മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിവില്‍ കഴിയുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെ സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

മുന്‍കരുതല്‍ എന്ന നിലയില്‍ മേഖലയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞിട്ടുണ്ട്. മൂന്നു ദിവസം മുമ്പ് സോപോറില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.

Top