താലിബാൻ ആക്രമണത്തിൽ കാണ്ഡഹാർ പ്രവിശ്യയിൽ 27 പൊലീസുകാർ കൊല്ലപ്പെട്ടു

കാബൂൾ : അഫ്ഗാനിസ്ഥാനിലെ തെക്കൻ കാണ്ഡഹാർ പ്രവിശ്യയിൽ താലിബാൻ ആക്രമണം.

മൂന്ന് വ്യത്യസ്ത ജില്ലകളിലെ 15 സുരക്ഷാ പോസ്റ്റുകളിൽ താലിബാൻ നടത്തിയ ആക്രമണത്തിൽ 27 പൊലീസുകാർ കൊല്ലപ്പെട്ടു.

തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിൽ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രണ്ട് ജില്ലകളിൽ നടന്ന ആക്രമണങ്ങൾ മണിക്കൂറുകളോളം നീണ്ടു നിന്ന ഏറ്റുമുട്ടലുകളായിരുന്നുവെന്നും താലിബാന്റെ 45 അക്രമികൾ കൊല്ലപ്പെട്ടെന്നും, ഏകദേശം 35 പേർക്ക് പരിക്കേറ്റെന്നും പ്രവിശ്യാ പൊലീസ് വക്താവ് അറിയിച്ചു

നാവേ ജില്ലയിൽ പോസ്റ്റ് കമാൻഡർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥർ കൊല്ലപെട്ടതായി നാവേ ഡിസ്ട്രിക്ട് ഗവർണർ സരജുദ്ദീൻ ശർദാരി അറിയിച്ചു.

ഇതിനിടെ അക്രമണത്തിൽ 37 പൊലീസുകാർ കൊല്ലപ്പെടുകയും 30 പേർക്ക് പരുക്കേറ്റതായും പാർലമെൻറ് അംഗം ഖാലിദ് പഷ്തൂൺ സൂചിപ്പിച്ചു.

അഫ്ഗാൻ സുരക്ഷാ സേനക്കെതിരെ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു.

Top