താലിബാന്റെ ആക്രമണത്തില്‍ 16 അഫ്ഗാന്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടു

Taliban

അഫ്ഗാനിസ്ഥാന്‍: താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 16 അഫ്ഗാന്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടു. താജിക്കിസ്ഥാനിലെ അതിര്‍ത്തി പ്രദേശമായ ചാ ആബ് ജില്ലയിലാണ് താലിബാന്‍ തീവ്രവാദികളും അഫ്ഗാന്‍ പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടിയത്.

ഏകദേശം രാവിലെ 3 മണിയോട് കൂടിയാണ് ആക്രമണം നടന്നതെന്ന് ഷീന്‍ഹുവാ ന്യൂസ് ഏജന്‍സിയോട് അബ്ദുള്‍ ഖാലില്‍ അസീര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്.

സംഭവം നടന്നതിന് ശേഷം ഒരു പൊലീസുകാരന് ഗുരുതരമായി പരുക്കേല്‍ക്കുകയും,5 പേരെ കാണാതാകുകയും ചെയ്തു. ഒമ്പത് സൈനികരും പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്.

ഏപ്രില്‍ 23 ന് പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന ഏറ്റുമുട്ടലില്‍ 18 സൈനികരും പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. ഗാസ്‌നി പ്രവിശ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ 14 പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടയത്.

Top