താലിബാന്‍-യുഎസ് സമാധാന ഉടമ്പടിയില്‍ പ്രതിസന്ധി

കാബുള്‍: അഫ്ഗാന്‍ സേനയ്‌ക്കെതിരെ ആക്രമണം പുനഃരാരംഭിക്കുകയാണെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് അറിയിച്ചതോടെ താലിബാന്‍-യുഎസ് സമാധാന ഉടമ്പടിയില്‍ പ്രതിസന്ധി ഉടലെടുത്തു. യുഎസുമായി ഒപ്പിട്ട സമാധാന കരാറില്‍ നിന്നു പിന്‍മാറുകയാണെന്നും വിദേശ സൈനികരെ ആക്രമിക്കില്ലെന്നും സബിഹുല്ല മുജാഹിദ് അറിയിച്ചു.

18 വര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിച്ചാണ് ഫെബ്രുവരി 29ന് യുഎസുമായി താലിബാന്‍ സമാധാന കരാറില്‍ ഒപ്പുവച്ചത്. താലിബാന്റെ 5,000 തടവുകാരെയും അഫ്ഗാനിസ്ഥാന്റെ 1,000 തടവുകാരെയും മാര്‍ച്ച് 10 ന് അകം അന്യോന്യം വിട്ടയയ്ക്കാനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു. 14 മാസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നു സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുമെന്ന് യുഎസും വ്യക്തമാക്കിയിരുന്നു.

Top