സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്കെത്തണമെന്ന് ആവശ്യം, പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍

കാബൂള്‍: അഫ്ഗാനിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാന്‍. പൊതുമാപ്പ് നല്‍കിയെന്നും മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും ഓഫീസുകളില്‍ ജോലിക്കെത്തണമെന്നും താലിബാന്‍ ഭരണകൂടം ആവശ്യപ്പെട്ടു. അഫ്ഗാന്റെ ഭരണം പിടിച്ചെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാന്റെ പുതിയ നീക്കം.

”എല്ലാവര്‍ക്കും പൊതുമാപ്പ് നല്‍കിയിരിക്കുന്നു. ഇനി എല്ലാവരും ധൈര്യത്തോടെ നിങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകണം”.  താലിബാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഓഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍.കാബൂള്‍ കൊട്ടാരത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന്റെ കറുപ്പും ചുവപ്പും പച്ചയും ചേര്‍ന്ന പതാക താലിബാന്‍ നീക്കം ചെയ്ത് അധികാരം ഉറപ്പിച്ചിരുന്നു. പകരം താലിബാന്റെ കൊടി നാട്ടുകയും ചെയ്തു.

കാബൂള്‍ കൊട്ടാരത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അറബ് മാധ്യമമായ അല്‍ ജസീറ പുറത്ത് വിട്ടു. അഫ്ഗാനിസ്ഥാന്‍ ഇനി ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്നാണ് അറിയപ്പെടുകയും താലിബാന്‍ പ്രഖ്യാപിച്ചു.

 

Top