കാബൂളില്‍ വീണ്ടും സ്‌ഫോടനം: പത്ത് പേര്‍ മരിച്ചു, നാല്‍പ്പതിലധികം പേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍ വീണ്ടും സ്‌ഫോടനം. ചാവേര്‍ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. നാറ്റോ സേനയുടെയും യുഎസ് എംബസിയുടെയും ആസ്ഥാനത്തിന് സമീപത്താണ് ചാവേര്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 40ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്‌.ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. കിഴക്കന്‍ കാബൂളില്‍ വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്കു സമീപമാണ് സ്ഫോടനം ഉണ്ടായത്.

അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈനിക വിന്യാസമടക്കം വെട്ടികുറക്കുന്നതിനെ കുറിച്ച് യുഎസ് അധിക്യതര്‍ താലിബാനുമായി ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കെയാണ് ഇന്നലെ വീണ്ടും സ്‌ഫോടനം ഉണ്ടായത്. ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും അഫ്ഗാനില്‍ സ്‌ഫോടനങ്ങള്‍ തുടരുകയാണ്.

Top