കാബൂള്‍ ഭീകരാക്രമണം: മരണസംഖ്യ 95 ആയെന്ന് അഫ്ഗാന്‍ ആരോഗ്യ മന്ത്രാലയം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 95 ആയി. 158ലധികം പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാന്‍ ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്.

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. പോലീസ് ചെക്ക് പോയിന്റിന് സമീപത്ത് വച്ച് ആംബുലന്‍സില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.

നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും എംബസികളും പ്രവര്‍ത്തിക്കുന്ന സാദറാത് ചത്വരത്തിലാണ് സ്‌ഫോടനമുണ്ടായത്. ഇവിടുത്തെ പൊലീസ് ചെക്ക് പോസ്റ്റിലെത്തിയ വാഹനം പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ നിരവധിയാളുകള്‍ മരണത്തിന് കീഴടങ്ങി.

Top