തീവ്രവാദ പട്ടികയില്‍ നിന്ന് താലിബാനെ ഒഴിവാക്കണമെന്ന് പുടിൻ; സ്വാഗതം ചെയ്ത് താലിബാൻ

മോസ്‌കോ: തീവ്രവാദ പട്ടികയില്‍ നിന്ന് താലിബാനെ ഒഴിവാക്കണമെന്നുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പരമാര്‍ശത്തെ സ്വാഗതം ചെയ്ത് താലിബാന്‍. അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുല്‍ ഖഹര്‍ ബല്‍ഖി ഞായറാഴ്ച ട്വീറ്റിലൂടെയാണ് റഷ്യന്‍ പരാമര്‍ശത്തെ പിന്തുണച്ചത്. അന്താരാഷ്ട്ര സമൂഹവുമായി തങ്ങള്‍ നല്ല ബന്ധം ആഗ്രഹിക്കുന്നതായും ബല്‍ഖി പറഞ്ഞു.

ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന്റെ ദേശീയ നേതാക്കളെ കരിമ്പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ പരാമര്‍ശത്തെ രാജ്യത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്യുന്നു. യുദ്ധത്തിന്റെ അധ്യായം അവസാനിച്ചതിനാല്‍, ലോക രാജ്യങ്ങളും അഫ്ഗാനുമായുള്ള ബന്ധത്തിലും സമീപനത്തിലും നല്ല മാറ്റം കൊണ്ടുവരേണ്ടതുണ്ട്. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹവുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും മന്ത്രാലയം വക്താവ് ട്വീറ്റ് ചെയ്ത

ഇന്റര്‍നാഷണല്‍ വാള്‍ഡായ് ക്ലബ്ബിന്റെ യോഗത്തില്‍ സംസാരിക്കുന്നതിനിടെയിലായിരുന്നു പുടിന്‍ റഷ്യയുടെ അഫ്ഗാന്‍ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന്റെ താത്പര്യം ഇതാണെങ്കിലും ഐക്യരാഷ്ട്രസഭാതലത്തില്‍ കൈക്കൊള്ളേണ്ടതാണ് താലിബാനെ കരിമ്പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം. രാജ്യത്തെയും ജനങ്ങളെയും വികസനത്തിലേക്കാണ് താലിബാന്‍ നയിക്കുന്നതെന്നും പുടിന്‍ പറഞ്ഞിരുന്നു.

Top