അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം ; പൊലീസുകാരുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം. ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാരും നാല് ഭീകരരുമാണ് കൊല്ലപ്പെട്ടത്.

അഫ്ഗാനിലെ ഗര്‍ദേശ് നഗരത്തിലുള്ള പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു നേരെ ആയിരുന്നു ആക്രമണമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് വളപ്പിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലാണ് ഏഴു പേരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശിക സമയം രാവിലെ 6.15നാണ് ആക്രമണം നടന്നത്. അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

സ്‌ഫോടനത്തില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിനു സമീപമുള്ള മറ്റൊരു പോലിസ് സ്റ്റേഷനും തകര്‍ന്നെന്നാണ് സൂചന. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Top