പുണ്യമാസത്തില്‍ സമാധാനത്തോടെ അഫ്ഗാന്‍; താലിബാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു

കാബൂള്‍: താലിബാന്റെ വെടിനിര്‍ത്തല്‍ ഉടന്‍ ആരംഭിക്കുമെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം. ആയുധങ്ങള്‍ കവാടങ്ങളില്‍ ഉപേക്ഷിച്ച് താലിബാനിലെ പോരാളികള്‍ കാബൂളില്‍ എത്തി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഈദ് ആഘോഷങ്ങളില്‍ പങ്കു ചേരുമെന്ന് ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

TTTTTT

ഈദ് ആഘോഷങ്ങളോട് അനുബന്ധിച്ച് അഫ്ഗാനിസ്ഥാന്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അതിനു ശേഷം അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി ജൂണ്‍ 12 മുതല്‍ ഈദ് ദിനമായ ജൂണ്‍ 19 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. 2001ല്‍ അമേരിക്കന്‍ കടന്നുകയറ്റത്തിനു ശേഷം ആദ്യമായാണ് താലിബാന്‍ ഈദ് ദിനത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നത്.

ജൂണ്‍ 11 ന് വടക്കന്‍ സാര്‍-ഇ-പുള്‍ പ്രവിശ്യയില്‍ താലിബാനുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു അഫ്ഗാന്‍ ദേശീയ സൈനികര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫയാലിബ് ജില്ലയിലെ കോഹിസ്ഥാന്‍ പ്രവിശ്യയില്‍ 100 ലധികം ഗവണ്മെന്റ് സൈന്യമാണ് ഇപ്പോഴും തമ്പടിച്ചിരിക്കുന്നത്.

TALIBAN

അതേസമയം, അഫ്ഗാന്‍ സേനയുടെ കഴിവുകള്‍ ഇനിയും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത യുഎസ് ആര്‍മി ഊന്നിപ്പറയുന്നുണ്ട്. താലിബാന്റെ ഭാഗത്തു നിന്നും ആക്രമണ സാധ്യത ഉണ്ടാകാത്ത പക്ഷം വെടിനിര്‍ത്തല്‍ കരാര്‍ തുടരാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് സമാധാന ഉപദേശക സമിതി വ്യക്തമാക്കിയിട്ടുണ്ട്.

Top