താജ്മഹല്‍ കണ്ട് ആസ്വദിക്കാന്‍ ഇനി ലഭിക്കുക മൂന്ന് മണിക്കൂര്‍ മാത്രം

tajmahal

ആഗ്ര: താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ഇനി മൂന്ന് മണിക്കൂര്‍ സമയം മാത്രം. മുന്‍പ് രാവിലെയെത്തുന്ന സന്ദര്‍ശകരെ വൈകുന്നേരം വരെ താജ്മഹല്‍ പരിസരത്ത് തങ്ങാന്‍ അനുവദിച്ചിരുന്നു. ഈ തീരുമാനത്തില്‍ മാറ്റം വരുത്തിക്കൊണ്ടുള്ളതാണ് പുതിയ നടപടി.

അനുവദിച്ചതിലും കൂടുതല്‍ സമയം ചിലവഴിച്ചാല്‍ കൂടുതല്‍ തുക പിഴയടയ്‌ക്കേണ്ടിവരുമെന്നതാണ് പുതിയ നടപടി. അനധികൃത പ്രവേശനം തടയാന്‍ പുതിയതായി ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിലൂടെവേണം താജ്മഹലിലേയ്ക്ക് കടക്കാന്‍. ഇത്തരത്തില്‍ ഏഴ് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുറത്തേയ്ക്ക് പോകുന്നതിനാണ് അഞ്ച് ഗേറ്റുകള്‍. വിദേശ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക ഗേറ്റുകളുണ്ട്.

മുന്നുമണിക്കൂര്‍ മാത്രം തങ്ങാന്‍ അനുവദിക്കുന്ന ടോക്കണുകളാണ് ഇനി മുതല്‍ നല്‍കുക. അതില്‍ കൂടുതല്‍ സമയം ചെലവഴിച്ചാല്‍ പുറത്തേയ്ക്കുപോകുന്ന ഗേറ്റിലെത്തി റീച്ചാര്‍ജ് ചെയ്യമം.

എന്നാല്‍ സര്‍ക്കാരിന്റെ ഈ പുതിയ നീക്കത്തിനെതിരെ സഞ്ചാരികളും നിരന്തര സന്ദര്‍ശകരും രംഗത്തെത്തി കഴിഞ്ഞു. സമയ പരിധി നീട്ടണമെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം.

Top