Tajikistan police shave beards of 13,000 men ‘to tackle radicalism’

ഡുഷാനാബ്: തീവ്രവാദപ്രവര്‍ത്തനം തടയുന്നതിന്റെ ഭാഗമായി മുസ്ലിം രാജ്യമായ താജ്കിസ്താന്‍ പുരുഷന്‍മാര്‍ക്ക് താടി വടിക്കലും സ്ത്രീകള്‍ക്ക് ശിരോവസ്ത്ര
നിരോധനവും ഏര്‍പ്പെടുത്തി. 13,000 പുരുഷന്മാരുടെ താടി നിര്‍ബന്ധമായി വടിപ്പിച്ചു. 1,700 സ്ത്രീകള്‍ക്ക് ശിരോവസ്ത്രം ഉപയോഗിക്കുന്നതിന് വിലക്കുമേര്‍പ്പെടുത്തി.

ആചാരവസ്ത്രങ്ങള്‍ വില്‍ക്കുന്ന 160 കടകള്‍ അടച്ചുപൂട്ടുകയും ചെയ്തു. ഉത്തരവനുസരിക്കാതെ ശിരോവസ്ത്രം ധരിച്ച 89 സ്ത്രീകളെ അറസ്റ്റുചെയ്തതായി പോലീസ് മേധാവി
ബഹാറൂം ഷരിഫിസോദ വ്യക്തമാക്കി.

അയല്‍രാജ്യമായ അഫ്ഗാനിസ്താനില്‍നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനം രാജ്യത്ത് വളരാതിരിക്കുന്നതിന്റെ ഭാഗമായി നടപടി കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.

Top