താജ്മഹല്‍ ശിവക്ഷേത്ര ഭൂമിയില്‍ കോടതി എതിര്‍ത്താലും ക്ഷേത്രം നിര്‍മ്മിക്കുമെന്ന്‌ വിനയ് കത്യാര്‍

ന്യൂഡല്‍ഹി: താജ്മഹല്‍ വിഷയത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി എം പി വിനയ് കത്യാര്‍.

ശിവക്ഷേത്രം നിന്നിടത്താണ് താജ്മഹല്‍ പണിതിരിക്കുന്നതെന്നും, ഇവിടെ ക്ഷേത്രം തന്നെയാണ് വേണ്ടതെന്നും വിനയ് കത്യാര്‍ പറഞ്ഞു.

മാത്രമല്ല, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും, ക്ഷേത്രം നിര്‍മ്മിക്കരുതെന്ന് പറയാന്‍ സുപ്രിം കോടതിക്ക് കഴിയില്ലെന്നും, ക്ഷേത്രം നിര്‍മ്മിക്കരുതെന്ന് കോടതി പറഞ്ഞാലും നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും വിനയ് കത്യാര്‍ വ്യക്തമാക്കി.

പൈതൃകത്തില്‍ അഭിമാനിച്ചുകൊണ്ട് മാത്രമെ മുന്നോട്ട് പോകാന്‍ സാധിക്കുവെന്ന് താജ് മഹല്‍ വിവാദത്തില്‍ പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി ബിജെപി എം പി വീണ്ടും രംഗത്തെത്തിയത്.

Top