താജ്മഹല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി എഎസ്‌ഐ

taj mahal

ആഗ്ര: താജ്മഹലിലെ സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള ആലോചനയുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ). ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിദിനം 30,000 പേര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുവാനാണ് എഎസ്‌ഐയുടെ നീക്കം.

പ്രവേശന ടിക്കറ്റുകള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും വാങ്ങാന്‍ സാധിക്കുന്നതാണ്. എന്നാല്‍ 30,000 ടിക്കറ്റുകള്‍ വിറ്റഴിയുന്നതോടെ ആ ദിവസത്തെ ടിക്കറ്റ് വില്‍പ്പന അവസാനിപ്പിക്കും. കൂടാതെ, 15 വയസില്‍ താഴെ പ്രായമുള്ളവരുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് ‘സീറോ ചാര്‍ജ്’ ടിക്കറ്റ് അവതരിപ്പിക്കാനും എഎസ്‌ഐ തീരുമാനിച്ചിട്ടുണ്ട്.

ഇന്നു ചേരുന്ന ഉന്നതതല യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മ യോഗത്തില്‍ പങ്കെടുത്തേക്കും.

Top