ഹെലികോപ്റ്റര്‍ തകര്‍ന്നു; തായ്‌വാൻ സൈനിക മേധാവിയടക്കം എട്ട് പേര്‍ മരിച്ചു

തായ്പെയി: ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് തായ്‌വാൻ സൈനിക മേധാവിയടക്കം എട്ട് പേര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ദ്വീപിന്റെ വടക്കന്‍ ഭാഗത്തുള്ള പര്‍വത പ്രദേശത്താണ് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് അധികൃതര്‍ അറിയിച്ചത്. കോപ്റ്റര്‍ അടിയന്തര ലാന്‍ഡിങ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ചീഫ് ഓഫ് സ്റ്റാഫ് ഷെന്‍ യി മിങും ഏഴ് സൈനിക ഉദ്യോഗസ്ഥരും മരിച്ച വിവരം തായ്‌വാൻ വ്യോമസേന കമാന്‍ഡര്‍ ആണ് സ്ഥിരീകരിച്ചത്. ജനുവരി 11-ന് തായ്‌വാനില്‍ പ്രസിഡന്റ്-പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് അപകടം.

Top