തായ് വാനില്‍ കൊടും വേനല്‍ ; ദുരിതത്തിലായി കര്‍ഷകര്‍

തായ്പേയ് : കൊടും വരള്‍ച്ചയാണ് തായ് വാന്‍  ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളി. ദ്വീപിലെ ജലസംഭരണികളും, ജനപ്രിയ ടൂറിസ്റ്റ് തടാകവും വരണ്ടുണങ്ങിയിരിക്കുന്നു. വരള്‍ച്ചയെത്തുടര്‍ന്ന് തായ്വാനിലെ കൃഷിക്കാരെല്ലാം വലിയ ദുരിതത്തിലാണ്. പ്രധാന വിളകളായ നെല്ലും താമരകളുമെല്ലാം ഉണങ്ങുന്നു.

ഫെബ്രുവരി വരെ ലഭിച്ച മഴ ഏഴു മാസങ്ങളിലെ ശരാശരിയുടെ പകുതിയില്‍ താഴെയാണെന്ന് സര്‍ക്കാര്‍ പറയുന്നു. വിനോദ സഞ്ചാര കേന്ദ്രമായ സണ്‍ മൂണ്‍ തടാകത്തിന്റെ ഭാഗങ്ങള്‍ കനത്ത വേനലില്‍ വറ്റിപ്പോയി. കഴിഞ്ഞ ആഴ്ച ചില പ്രദേശങ്ങളില്‍ നേരിയ മഴ പെയ്തു, എന്നാല്‍ വേണ്ടത്ര ജലം സംഭരിക്കാനായില്ല. അടിയന്തരമായി സമുദ്രജലം ശുദ്ധീകരിക്കുന്നതിനായി സാമ്പത്തിക മന്ത്രാലയം മാര്‍ച്ചില്‍ 2.5 ബില്യണ്‍ ന്യൂ  തായ് വാന്‍ ഡോളര്‍ (88 മില്യണ്‍ ഡോളര്‍) അനുവദിച്ചിരുന്നു. അതേസമയം കിണറുകള്‍ കുഴിക്കാനും സൈനിക വിമാനങ്ങള്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കാനുമുള്ള ശ്രമത്തിലാണ് തായ് വാന്‍ സര്‍ക്കാര്‍.

 

Top