തായ്‌വാനെ പിന്തുണച്ച്‌ അമേരിക്കയും ജപ്പാനും; വിമര്‍ശിച്ച് ചൈന

ബീജിംഗ്:  ജപ്പാനും അമേരിക്കയും തായ്‌വാനെ പിന്തുണച്ച്‌  ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ നീരസം പ്രകടിപ്പിച്ച്‌ ചൈന രംഗത്ത്. തായ്‌വാൻ വിഷയത്തിൽ നിരന്തരം വാർത്തകൾ പുറത്തുവിടുന്ന ചൈനീസ് മാദ്ധ്യമങ്ങൾ പക്ഷെ ജപ്പാൻ അമേരിക്ക സംയുക്ത പ്രസ്താവനയെക്കുറിച്ചുള്ള വാർത്തകൾ ചൈനയിൽ പ്രചരിക്കാതിരിക്കാൻ ശ്രദ്ധിക്കുകയാണ്.

തായ്‌വാൻ ചൈനയുടെ അവിഭാജ്യഘടകമാണ്. സ്വാതന്ത്ര്യം എന്ന് തായ്‌വാൻ പറയുമ്പോൾ അത് യുദ്ധത്തിനുള്ള ആഹ്വാനമാണ്. അതിനേക്കാൾ അപകടമാണ് വിദേശരാജ്യങ്ങളെ കൂട്ടുപിടിച്ചുകൊണ്ട് തങ്ങൾക്കെതിരെ നടത്തുന്ന നീക്കം. ഇതിനെതിരെ അന്താരാഷ്ട്ര തലത്തിലെ സമ്മർദ്ദങ്ങളെ ബീജിംഗിന്റെ ആഭ്യന്തര വിഷയമെന്ന നിലയിൽകണ്ട് പ്രതികരിക്കുമെന്നാണ് ചൈനയുടെ വിശദീകരണം.

തായ്‌വാനെ പിന്തുണച്ചുകൊണ്ട് ചൈനയ്‌ക്കെതിരെ നടത്തുന്ന നീക്കങ്ങൾ ഉടൻ നിർത്തണമെന്നാണ് ജപ്പാനെതിരെ ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.തായ്‌വാൻ കടലിടുക്കിലെ ചൈനയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവും സമ്മതിക്കില്ലെന്നും ബീജിംഗ് വ്യക്തമാക്കി.

Top