തായ്‌വാനില്‍ വെള്ളപ്പൊക്കം : ആറ് പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി

തായ്‌പേയ്: തായ്‌വാനിലെ വെള്ളപ്പൊക്കത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. ആയിരകണക്കിന് ആളുകളെ കനത്ത മഴയ്ക്ക് ശേഷം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്‌. തെക്കന്‍ തായ് വാനില്‍ ചൊവ്വാഴ്ച മുതലാണ് മഴ ആരംഭിച്ചത്. തെക്കന്‍ നഗരമായ കായോസിയുങ്ങില്‍ മൂന്ന് പേരാണ് സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കൊല്ലപ്പെട്ടത്.

റെയില്‍ , റോഡ് ഗതാഗതം പൂര്‍ണമായും താറുമാറായിരിക്കുകയാണ്. നിരവധി പേര്‍ക്ക് വീട് നഷ്ടപ്പെട്ടിട്ടുണ്ട്. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴ മൂലം വാഹനങ്ങളും പാലങ്ങളും വരെ ഒഴുകി പോയിട്ടുണ്ട്. തായ് വാന്‍ ദ്വീപില്‍ കൊടുങ്കാറ്റ് അടിക്കുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷത്തെ കൊടുങ്കാറ്റില്‍ നൂറോളം പേര്‍ക്കാണ് പരുക്കേറ്റത്.

Top