തായ്‌വാനില്‍ ഇലക്‌ട്രോണിക്‌സ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ഏഴു പേര്‍ മരിച്ചു

fire

തായ്‌പേയ്: വടക്കന്‍ തായ്‌വാനില്‍ ഇലക്‌ട്രോണിക്‌സ് ഫാക്ടറിയില്‍ തീപിടിത്തം. അപകടത്തില്‍ അഞ്ച് അഗ്‌നിശമന സേനാംഗങ്ങളും രണ്ട് ഫാക്ടറി ജീവനക്കാരും ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു. അഗ്‌നിശമനസേനയിലെ അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ശനിയാഴ്ച രാത്രിയില്‍ വ്യാവസായിക നഗരമായ തവോയുവാനില്‍ എട്ടു നിലകളുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിക്കുള്ളില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഏഴു അഗ്‌നിശമനസേനാംഗങ്ങള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി. ഇവരെ പുറത്തെത്തിച്ചെങ്കിലും അഞ്ചു പേരെ രക്ഷപെടുത്താനായില്ല.

Top