ആരാധകരില്‍ കൗതുകമുണര്‍ത്തി കുഞ്ഞു തൈമൂര്‍; കിഡ്‌സ് ജിമ്മില്‍ സ്റ്റാറായി താരപുത്രന്‍

thaimur

തൈമൂറിന്റെ അലി ഖാന്‍, ജനിച്ചത് മുതല്‍ ഇന്നുവരെ ബോളിവുഡിലെ സെലിബ്രിറ്റിയാണ്. തൈമൂറിന്റെ ഓരോ ഭാവങ്ങളും ഒപ്പിയെടുക്കാന്‍ മാധ്യമങ്ങളും മത്സരത്തിലാണ്. സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകനാണ് കുട്ടി സെലിബ്രിറ്റി തൈമുര്‍ അലി ഖാന്‍.
thaimurnew

താര പുത്രനായ തൈമൂര്‍ സംഗീതഞ്ജനാകുമെന്ന അടി കുറിപ്പോടെയാണ് കരണ്‍ ജോഹര്‍ അടുത്തിടെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇപ്പോഴിതാ കിഡ്‌സിന്റെ ജിം സെക്ഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ക്യാമറക്കണ്ണുകള്‍ പകര്‍ത്തിയ തൈമുറിന്റെ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

thaimur456

മഞ്ഞ നിറത്തിലുളള ടീ ഷര്‍ട്ടണിഞ്ഞ കുഞ്ഞു തൈമുറിന്റെ മുഖ ഭാവങ്ങളാണ് പുതിയ ചിത്രത്തില്‍ കൗതുകം ഉണര്‍ത്തുന്നത്. തൈമുറിനെ ഒരു സ്റ്റാര്‍ കിഡ് ആയി കാണാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് അടുത്തിടെ കരീന പറഞ്ഞത്.

kareena

ഒരു സാധാരണ കുട്ടിയെപ്പോലെ അവന്‍ വളരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവന്‍ ആഗ്രഹിക്കുന്നതുപോലെ അവന്‍ ജീവിക്കട്ടെയെന്നും കരീന പറഞ്ഞു.

Top