പഴകിയ മാംസം സൂക്ഷിച്ച സൗദിയിലെ റസ്റ്റോറന്‍റ് അടച്ചുപൂട്ടി

റിയാദ്: കേടായ മാംസം കൈവശം വെച്ചതിന് തായ്ഫ് റെസ്റ്റോറന്റ് അടച്ചുപൂട്ടി സൗദി അധികൃതര്‍. അജ്ഞാത ഉറവിടങ്ങളില്‍ നിന്നാണ് കേടായ മാംസം റസ്റ്റോറന്റ് വാങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ റെസ്‌റ്റോറന്റ് ഉടമകള്‍ക്കെതിരെ പിഴ ഈടാക്കിയിട്ടുണ്ട്. പഴകിയ മാംസം പിന്നീട് നശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. വാണിജ്യ- വിരുദ്ധ തട്ടിപ്പ് നിയമപ്രകാരം റസ്റ്റോറന്റിനെതിരെ കൂടുതല്‍ പിഴ ചുമത്താന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് വിവരം കൈമാറിയിട്ടുണ്ട്.

 

Top